സൈബർ ക്രൈമുകളിൽ ഇനി ഉടനടി നടപടിയുമായി പൊലീസ്; 1930 ൽ വിളിച്ചാൽ ഉടനടി നടപടി

തിരുവനന്തപുരം: കുറ്റകൃത്യങ്ങളിൽ നിന്നു രക്ഷപെടാൻ പൊലീസിന്റെ ഇടപെടൽ ആവശ്യമുണ്ടെങ്കിൽ 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറിനും വിളിക്കുന്നതിനു സമാനമായി സൈബർ കുറ്റകൃത്യങ്ങൾക്കും നമ്പരുമായി സംസ്ഥാന പൊലീസ്. വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) പുതിയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 ആരംഭിച്ചു. ഇത് നേരത്തെ അനുവദിച്ച 155260 എന്ന നമ്പറിന് പകരം ഘട്ടം ഘട്ടമായി മാറുന്നതാണ് .

Advertisements

പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ്ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് പുതിയ സൈബർ ഹെൽപ്പ്ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്.

Hot Topics

Related Articles