ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല; കോൺഗ്രസിനെതിരെ അമിത് ഷാ

ദില്ലി: മുസ്ലീം സംവരണം, രാമക്ഷേത്രം, ആർട്ടിക്കിള്‍ 370 തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരില്‍ ഒരു കാരണവശാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന ബിജെപി നിലപാട് അദ്ദേഹം ആവർത്തിച്ചു. ഇന്ദിരാ ഗാന്ധി സ്വർഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.

Advertisements

ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയ്ക്ക് എതിരെയും അമിത് ഷാ ആഞ്ഞടിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കല്‍ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.