കോട്ടയം കുട്ടികളുടെ ലൈബ്രറി ആന്റ് ജവഹർ ബാലഭവൻ ശിശുദിനാഘോഷങ്ങളുടെ സമാപന സമ്മേളനം നാളെ; ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും

കോട്ടയം: കുട്ടികളുടെ ലൈബ്രറി ജവഹർ ബാലഭവനിലെ ശിശുദിനാഘോഷങ്ങൾ നാളെ നവംബർ 14 വ്യാഴാഴ്ച നടക്കും. രാവിലെ 10 ന് സമാപനസമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ലൈബ്രറി എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ സ്വാഗതം ആശംസിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, കളക്ടർ ജോൺ വി.സാമുവലും സമ്മാനദാനം നിർവഹിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാനും പബ്ലിക്ക് ലൈബ്രറി പ്രസിഡന്റുമായ എബ്രഹാം ഇട്ടിച്ചെറിയ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം അരുദ്ധതി നടരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. എൽപി വിഭാഗം മലയാളം പ്രസംഗത്തിന് ഒന്നാം സമ്മാനം നേടിയ ഹെൽനാ പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുക്കും. കുട്ടികളുടെ പ്രധാനമന്ത്രി അമയ് അരവിന്ദ് ശിശുദിന സന്ദേശം നൽകും. കുട്ടികളുടെ ലൈബ്രറി മാനേജിംങ് കമ്മിറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബൈബി ഐപ്പ് , നന്തിയോട് ബഷീർ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles