സഞ്ജു വീണ്ടും ഡക്ക്.! തുടർച്ചയായ രണ്ട് സെഞ്ച്വറിയ്ക്ക് പിന്നാലെ രണ്ടാം ഡക്കും; ഇക്കുറി പൂജ്യത്തിന് പുറത്തായത് രണ്ടാം പന്തിൽ

സെഞ്ച്വറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി 20യിലും സഞ്ജു സാംസൺ ഡക്ക്.! തുടർച്ചയായ രണ്ട് സെഞ്ച്വറി നേടിയ ശേഷം തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു സാംസൺ ഡക്കായി മടങ്ങുന്നത്. ഇന്ന് രണ്ട് പതുകൾ മാത്രം നേരിട്ട സഞ്ജു മാർക്കോ ജാനിസണിന്റെ പന്തിലാണ് ഡക്കായി മടങ്ങിയത്. ഇന്ന് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. സഞ്ജുവിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാറിന് പകരം തിലക് വർമ്മയാണ് ക്രീസിലെത്തിയത്. സഞ്ജുവിന്റെ സഹ ഓപ്പണർ അഭിഷേക് ശർമ്മയ്‌ക്കൊപ്പം നിലവിൽ തിലക് വർമ്മയാണ് ക്രീസിലുള്ളത്. ആദ്യ ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 12 റണ്ണാണ് എടുത്തത്.

Advertisements

Hot Topics

Related Articles