തലസ്ഥാനത്ത് പൂന്തുറ സ്വദേശിയിൽ നിന്നും പിടിച്ചെടുത്ത 12,500 രൂപ വ്യാജ കറൻസി അച്ചടിച്ചത് പാകിസ്ഥാനിൽ നിന്ന് ; പ്രതിക്കെതിരെ യുഎപിഎ ചുമത്തും 

തിരുവനന്തപുരം: തലസ്ഥാനത്ത് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകളെന്ന് പൊലീസ്. പൂന്തുറ സ്വദേശി ബർക്കത്തിനെയാണ് വ്യാജനോട്ടുകളുമായി പിടിച്ചത്. യഥാർത്ഥ നോട്ടുകളെ വെല്ലുന്ന വ്യാജ കറൻസികളായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് സംഭവമുണ്ടായത്. 

Advertisements

പൂന്തുറ സ്വദേശി ബർക്കത്ത് 12,500 രൂപയുടെ വ്യാജ നോട്ടുകളുമായി ബാങ്കിൽ എത്തുകയായിരുന്നു. തുട‍ര്‍ന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. പിന്നീട് നാസിക്കിൽ ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാനിൽ അച്ചടിച്ച് വിതരണം ചെയ്യുന്നതിന്ന് സമാനമായ നോട്ടുകളാണെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സൗദിയിൽ പോയപ്പോൾ കൊണ്ടുവന്ന നോട്ടുകളാണെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ യുഎപിഎ ചുമത്തി കേസ് തീവ്രവാദ വിരുദ്ധ സേനക്ക് കൈമാറും. 

Hot Topics

Related Articles