താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണി കൊണ്ടെന്ന പരാതിയുമായി കുടുംബം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണി കൊണ്ടെന്ന് കുടുംബത്തിന്റെ പരാതി. താമരശ്ശേരി സ്വദേശി അനന്തു കൃഷ്ണയെ ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ താമരശ്ശേരിയിലെ ഒരു ലോട്ടറി കടയിലെ ജീവനക്കാരനായിരുന്നു.

Advertisements

ഒറ്റ നമ്പർ എഴുത്ത് ലോട്ടറി മാഫിയയാണ് മരണത്തിന് പിന്നില്‍ എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധുക്കള്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി.

Hot Topics

Related Articles