ചങ്ങനാശ്ശേരിയിൽ വനംവകുപ്പിന്റെ വൻ ചന്ദന വേട്ട : കാറിൽ കടത്തിയ 24 കിലോ ചന്ദനവുമായി രണ്ടുപേർ അറസ്റ്റിൽ

കോട്ടയം ചങ്ങനാശേരിയിൽ കാറിൽ കടത്തിയ 24 കിലോ ചന്ദനത്തടി വനം വകുപ്പ് പിടികൂടി.മാന്തുരുത്തി രഞ്ജിത്ത് (40), പായിപ്പാട് സ്വദേശി സുധീഷ് (42) എന്നിവരെ അറസ്റ്റ് ചെയ്തു. റാന്നി ഫോറസ്‌റ്റ് ഫ്ലയിങ് സ്ക്വാഡ്, ഫോറസ്‌റ്റ് ഇൻ്റലിജൻസ്, കരിക്കുളം ഫോറസ്‌റ്റ് റേഞ്ച് വിഭാഗങ്ങളുടെ സംയുക്ത പരിശോധനയിലായിരുന്നു അറസ്‌റ്റ്. പന്തളം വലിയകോയിക്കലിനു സമീപം സ്വകാര്യ വ്യക്തിയുടെ വളപ്പിലെ ചന്ദനമരത്തിലെ തടിയാണ് പിടികൂടിയതെന്ന് പ്രതികൾ മൊഴി നൽകി. വീടിൻ്റെ കോൺട്രാക്‌ട് ജോലി പൂർത്തിയാക്കിയതിനു സ്വകാര്യ വ്യകതി പ്രതിഫലമായി ചന്ദനത്തടി നൽകിയാതാണെന്നും ഇവർ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Advertisements

Hot Topics

Related Articles