സോഷ്യൽ മീഡിയയിൽ നിന്ന് സ്ത്രീകളുടെ ചിത്രം എടുക്കും : പിന്നീട് ഇരകളെ കെണിയിലാക്കും : വിവാഹ ആലോചനയുടെ പേരിൽ നടന്ന വൻ തട്ടിപ്പിൽ പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ മാട്രിമോണിയല്‍ തട്ടിപ്പിലൂടെ പണം തട്ടിയ ദമ്ബതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ കൈക്കലാക്കി ആണ് സംഘം വിവാഹ ആലോചനകള്‍ നോക്കുന്നവരെ കബളിപ്പിക്കുന്നത്.തന്‍റെ ചിത്രങ്ങള്‍ മാട്രിമോണിയല്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടു എന്ന് മനസിലാക്കിയ രേഖ എന്ന യുവതി നടത്തിയ നീക്കമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. കേസിലെ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്.തന്‍റെ ചിത്രങ്ങള്‍ മാട്രിമോണിയല്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടു എന്ന് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ രേഖ മനസിലാക്കി.

Advertisements

ഇതോടെ തട്ടിപ്പുകാരെ എങ്ങനെയും പിടികൂടണം എന്ന വാശിയായി രേഖയ്ക്ക്. സഹോദരന് വിവാഹ ആലോചനകള്‍ നോക്കാൻ എന്ന പേരില്‍ തട്ടിപ്പ് സംഘത്തെ സമീപിച്ചു. രേഖയോടും സംഘം ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രേഖ, ഇതേസമയം തന്നെ പത്തനംതിട്ട പൊലീസിനെയും പരാതിയുമായി സമീപിച്ചിരുന്നു. അങ്ങിനെ പറക്കോട് സ്വദേശികളായ കെ സി രാജൻ, ഭാര്യ ബിന്ദു രാജൻ എന്നിവരെ പൊലീസ് പിടികൂടി.വിവാഹ ആലോചനകള്‍ക്ക് വേണ്ടി നല്‍കുന്ന പത്ര പരസ്യങ്ങളില്‍ നിന്നും മാട്രിമോണി സൈറ്റുകളില്‍ നിന്നും തട്ടിപ്പ് സംഘം ഫോണ്‍ നമ്ബരുകള്‍ തരപ്പെടുത്തും. പിന്നീട് ഫേസ്ബുക്കില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് തോന്നും പോലെ പേരും ജോലിയും എഴുതി പ്രൊഫൈല്‍ ഉണ്ടാക്കി വാട്സാപ്പ് വഴി അയച്ച്‌ കൊടുക്കുകയാണ് പതിവ്. പെണ്ണ് കാണലും തുടർ പരിപാടികളും പറഞ്ഞ് 1500 രൂപ മുതല്‍ അങ്ങോട്ട് ഗൂഗിള്‍ പേ വഴി വാങ്ങും. പണം കിട്ടിയാല്‍ ഉടൻ നമ്ബർ ബ്ലോക്ക് ചെയ്തു മുങ്ങും. ദിവസേന നിരവധി പെർ ഇങ്ങനെ തട്ടിപ്പിന് ഇരകള്‍ ആക്കുന്നുണ്ട് എന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയെ പിടികൂടാൻ പക്ഷേ ഇപ്പോഴും സാധിച്ചിട്ടില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.