‘ഞാനാണെങ്കിൽ അവനെ അടുത്ത ഫ്ലൈറ്റിൽ ഓസ്ട്രേലിയയിലേക്ക് അയയ്ക്കും’; ഇന്ത്യൻ താരത്തെക്കുറിച്ച് സൗരവ് ഗാംഗുലി

കൊൽക്കത്ത: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യൻ ടീം. പരിശീലന മത്സരത്തിനിടെ കെ എല്‍ രാഹുലിനും ശുഭ്മാന്‍ ഗില്ലിനും സര്‍ഫറാസ് ഖാനും പരിക്കേറ്റു. ഇടതുതള്ളവിരലിന് പരിക്കേറ്റ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നും ഉറപ്പായി കഴിഞ്ഞു. ഇതിനിടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടം കിട്ടാതിരുന്ന മുഹമ്മദ് ഷമിയെ എത്രയും വേഗം ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയാണ് മുന്‍ നായകന്‍ സൗരഗ് ഗാംഗുലി.

Advertisements

രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ ബംഗാളിനായി ഇറങ്ങിയ ഷമി ഏഴ് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ഷമിയെ മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കളിപ്പിക്കാതെ എത്രയും വേഗം അടുത്ത ഫ്ലൈറ്റില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് അയക്കണമെന്ന് ഗാംഗുലി പറഞ്ഞു. 22ന് പെര്‍ത്തില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ കളിക്കാനായില്ലെങ്കിലും ഷമിക്ക് അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റിലെങ്കിലും ടീമില്‍ കളിക്കാനാവുമെന്ന് ഗാംഗുലി റേവ് സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റ് ആയിതനാല്‍ ഷമിയെപ്പോലൊരു ബൗളര്‍ അനിവാര്യനാണെന്നും ഗാംഗുലി വ്യക്തമാക്കി. ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്ലൈറ്റില്‍ ഓസ്ട്രേലിയയിലേക്ക് അയക്കും. ഇനി അവന്‍ മുഷ്താഖ് അലി കളിച്ചൊന്നും ഫിറ്റ്നെസ് തെളിയിക്കേണ്ടതില്ല. ആദ്യ ടെസ്റ്റ് നഷ്ടമായാലും രണ്ടാം ടെസ്റ്റിലെങ്കിലും അവന് കളിക്കാനാകുമെന്നും ഗാംഗുലി പറഞ്ഞു.

Hot Topics

Related Articles