കോട്ടയം കുറിച്ചിയിൽ കനത്ത കാറ്റിലും മഴയിലും വീടുകൾക്കു നാശം; ഏഴു വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു; കിടപ്പാടം നഷ്ടമായി കുടുംബങ്ങൾ

കോട്ടയം: കുറിച്ചിയിൽ കനത്ത കാറ്റിലും മഴയിലും കനത്ത നാശം. കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാർഡിലും കോട്ടയം നഗരസഭയിലെ 39 ആം വാർഡുലുമായാണ് വീടുകൾക്ക് നാശനഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലുമായാണ് വീടുകൾ തകർന്നത്. ഏഴു വീടുകളാണ് കനത്ത ചുഴലിക്കാറ്റിൽ തകർന്നു വീണത്.
കുറിച്ചി പഞ്ചായത്തിലെ ഒന്നാം വാർഡിൽ താമസിക്കുന്ന പുൽത്തുരുത്തിൽ തമ്പി , കോമടത്തുശേരി സാബു, കോട്ടയം നഗരസഭ 39 ആം വാർഡിൽ പള്ളം ഭാഗത്ത് താമസിക്കുന്ന ചെമ്പിത്തറ മിനി ,ചെമ്പിത്തറ ഇന്ദിര , ചെമ്പിത്തറ ചന്ദ്രൻ , കാക്കാമ്പറമ്പിൽ ഹരിദാസ് എന്നിവരുടെ വീടുകളാണ് കനത്ത ചുഴലിക്കാറ്റിൽ തകർന്നത്.

Advertisements

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വീടുകൾ പൂർണമായും തകർന്നത്. മിക്ക വീടുകളുടെയും മേൽക്കൂരയാണ് തകർന്നത്. ഏഴു വീടുകളുടെ മേൽക്കൂര പൂർണമായും തകർന്നപ്പോൾ മറ്റ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ നാട്ടുകാർ വലിയ ബുദ്ധിമുട്ടിലാണ്. വിവരം അറിഞ്ഞ് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോബ് മൈക്കിൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles