തിരുവനന്തപുരം : വയനാട്ടില്‍ കൊടുങ്കാറ്റായി പ്രിയങ്ക. ചേലക്കരയില്‍ ചേലോടെ പ്രദീപ്, പാലക്കാട് ബിജെപി കോട്ട പൊളിച്ച് ലീഡ് പിടിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്നും ലീഡ് തിരികെ പിടിച്ച് സി കൃഷ്ണകുമാർ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പാലക്കാട് വയനാട് ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ ഫലം പുറത്ത് വരുമ്പോള്‍ പാലക്കാട് മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടമുളളത്.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ഒരു ലക്ഷത്തിലേക്ക് ലീഡ് പിടിച്ചു. ചേലക്കരയില്‍ ആറായിരത്തിന് മുകളില്‍ ലീഡ് പ്രദീപ് നിലനിർത്തുന്നു. പാലക്കാട് നിലവില്‍ 960 വോട്ടുകള്‍ക്ക് രാഹുല്‍ മുന്നിലാണ്.
പാലക്കാട് മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളിലും ആദ്യ റൌണ്ടിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിലായിരുന്നു. ബിജെപിക്ക് മുൻതൂക്കമുളള നഗരസഭയിലെ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യ റൌണ്ട് ബിജെപി മുന്നേറ്റമുണ്ടാക്കിയെങ്കിലും രണ്ടാം റൌണ്ടില്‍ യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം റൌണ്ടില്‍ മൂത്താന്തറ ഉള്‍പ്പെടുന്ന മേഖലയില്‍ ബിജെപി വീണ്ടും ലീഡ് പിടിച്ചു.
നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് വലിയ തോതില്‍ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനുണ്ടാക്കിയ നേട്ടമുണ്ടാക്കാൻ സി കൃഷ്ണകുമാറിന് സാധിച്ചില്ല. നഗരസഭയില്‍ ഇത്തവണ ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍, കോണ്‍ഗ്രസിലേക്കാണ് വോട്ട് ചോർന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് നഗരസഭയില്‍ കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.
ചേലക്കരയില്‍ ഇടത് മുന്നേറ്റം തുടക്കത്തില്‍ തന്നെ ദൃശ്യമായിരുന്നു. വരവൂർ പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. എല്‍ഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ രമ്യ ഹരിദാസിന് സാധിച്ചില്ല. വയനാട്ടില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വലിയ മുന്നേറ്റമുണ്ടാക്കുന്നു. നാല് ലക്ഷം ഭൂരിപക്ഷം കടക്കുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തുമാണ്.