വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ചുള്ള കഥകളി മഹോത്സവത്തിൽ കേരളത്തിലെ പ്രശ്സതരായിട്ടുള്ള നിരവധി കലാകാരൻമാരോടൊപ്പം കുട്ടികളുടെ അരങ്ങേറ്റവും സംഘടിപ്പിച്ചിരുന്നു മുൻവർഷം ഊട്ടുപുര മാളികയിൽ ആയിരുന്നു കഥകളി അവതരിപ്പിച്ചത് ' താഴെയുള്ള കഥകളി തട്ടിൽ പരിപാടി അവതരിപ്പിക്കുവാൻ അനുയോജ്യമല്ലാത്ത വിധം എണ്ണ മാല കടവരികയും ബാരിക്കേഡുകൾ കെട്ടുകയും മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുകയും കളിത്തട്ടിന് സൗകര്യമില്ലാത്ത അവസ്ഥയുമാണ് ഉള്ളത് ആയതിനാൽ ആണ് ഊട്ടുപുര മാളികയിൽ നടത്തിയത് എന്നാൽ ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തഴെ വേണം എന്ന തീരുമാനം ദേവസ്വം അധികൃതർ എടുക്കുകയുണ്ടായി എങ്കിലും നവംബർ 19 ചൊവ്വാഴ്ച മഴ പെയ്യുകയും കഥകളിക്ക് അനുയോജ്യമല്ലാത്ത വേദി ആവുകയും ചെയ്തു പരാതിക്കാരോ അധികൃതരോ പരിപാടി നടത്തുവാൻ യോഗ്യമായ രീതിയിൽ വേദി സംഘടിപ്പിക്കുവാൻ ഉണ്ടായില്ല 40 ൽ അധികം വരുന്ന കേരളത്തിലെ പ്രശസതരായ കലാകാരൻമാരെ അപമാനിക്കുകയും അരങ്ങേറ്റം കുറിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ഉണ്ടായി ഇതിനെതിരെ വേണ്ട നടപടികൾ ഉണ്ടാവണമെന്നു കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി പള്ളിപ്പുറം സുനിൽ ആവശ്യപ്പെട്ടു