ചേലക്കര: ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു എന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോള്‍ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
അതോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കിയ പാർട്ടിയോടും മുന്നണിയോടും ഹൃദയത്തില്‍ നിന്ന് നന്ദി പറയുകയാണ്. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021ലെ ഇടതുപക്ഷത്തിൻ്റെ 4000ത്തോളം വോട്ടുകളില്‍ മൂന്നിലൊന്ന് മാത്രമേ അവർക്ക് നേടാനായിട്ടുള്ളൂ. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കൃത്യമായ പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ട്. വോട്ടിങ്ങിൻ്റെ വ്യത്യാസം ബൂത്തുകളുടെ കണക്കെടുപ്പിന് ശേഷമേ പറയാനാവൂ എന്നും രമ്യ ഹരിദാസ് പറഞ്ഞു.