ഗുജ്റാൻവാല: പാക്കിസ്ഥാനിലെ ഗുജ്റാൻവാലയിൽ നിന്നുള്ള യാചകരുടെ കുടുംബമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വാര്‍ത്തകളിലും നിറഞ്ഞ് നില്‍ക്കുന്നത്. യാചക കുടുംബത്തിലെ മുത്തശ്ശിയുടെ മരണത്തിന്റെ 40-ാം ദിവസത്തെ ചടങ്ങുകള്‍ക്കായി കുടുംബ ക്ഷണിച്ചത് 20,000 -ത്തോളം പേരെ. ഇത്രയും അതിഥികള്‍ക്ക് ഭക്ഷണത്തിന് ആ കുടുംബം ചെലവഴിച്ചതാകട്ടെ 38 ലക്ഷം രൂപയും. ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നല്‍കാനായി വാങ്ങിയ ഭക്ഷണ സാധനങ്ങളുടെ വീഡിയോകള്‍ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
യാചകരാണെന്ന് അവകാശപ്പെടുന്ന കുടുംബം ആഘോഷത്തിനായി ഏകദേശം 1.25 കോടി പാകിസ്ഥാനി രൂപയാണ് (ഏകദേശം 38 ലക്ഷം രൂപ) ചെലവഴിച്ചതെന്ന വിവരമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചത്. അടുത്ത കാലത്തായി പാകിസ്ഥാന് സാമ്പത്തികമായി വലിയ തകർച്ച നേരിടുന്നുവെന്ന വാര്ത്തകള്ക്കിടിയാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിഥികള്‍ക്ക് നല്‍കാനായി ആടും കോഴിയും അടക്കം നിരവധി മധുര പലഹാരങ്ങളും പഴങ്ങളും വില കൂടിയ അരിയുടെ ചോറുമാണ് തയ്യാറാക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാനിലെ പ്രാദേശിക ചാനലായ എബിഎൻ ന്യൂസാണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.
‘ഗുജ്റാൻവാലയിലെ യാചകർ അവരുടെ മുത്തശ്ശിയുടെ ശവസംസ്കാര ചടങ്ങിനായി ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ചതായി റിപ്പോർട്ടുണ്ട്. ആയിരക്കണക്കിന് ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഗോമാംസം, കോഴി, മാട്രഞ്ജൻ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഭക്ഷണങ്ങളും അവർ ക്രമീകരിച്ചു.’ വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. വീഡിയോയ്ക്ക് താഴെ ചിലര്‍ കുടുംബത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.
‘ഇത് പാകിസ്ഥാനാണ്. നമ്മള് അവരെ വില കുറച്ച് കണ്ടു’ എന്നായിരുന്നു ഒരു കുറിപ്പ്.
‘എനിക്ക് ഇപ്പോൾ ഭിക്ഷാടക സമൂഹത്തിൽ ചേരേണ്ടിവരും’ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന് എഴുതിയത്. ‘ഞങ്ങളുടെ നഗരത്തിലെ യാചകർ നമ്മെക്കാൾ സമ്പന്നരാണ്’ എന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം ചടങ്ങുകള്‍ നടക്കുന്ന ഹ്വാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വേദിയിലേക്ക് ആളുകളെ കൊണ്ടുപോകാനായി 2000 ത്തോളം വാഹനങ്ങളെ ഏർപ്പാടാക്കിയിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഏതാണ്ട് 250 ആടുകളെ ഭക്ഷണത്തിനായി കശാപ്പ് ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.