കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ടൗൺ യൂണിറ്റും സി എം എസ് കോളേജ് ഡിബേറ്റ് ക്ലബ്ബും ചേർന്ന് ”തോൽപ്പിച്ചാൽ നിലവാരം കൂടുമോ”എന്ന വിഷയത്തിൽ സംവാദ മത്സരം നടത്തുന്നു. നവംബർ ഇരുപത്തി അഞ്ച്, തിങ്കളാഴ്ച ജോസഫ് ഫെൻ ഹാളിൽ ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് കോളേജ് വിദ്യാർഥികൾക്കായി മത്സരം സംഘടിപ്പിക്കുന്നത്.ഉയർന്ന ക്ലാസ്സിലേയ്ക്കുള്ള പ്രവേശനത്തിന് കുറഞ്ഞ മാർക്ക് നിർബന്ധമാക്കിയാൽ വിദ്യാഭ്യാസ നിലവാരം ഉയരും എന്ന ആശയത്തെ വിമർശനപരമായി നോക്കുകയാണ് ഈ പരിപാടിയിലൂടെ.
പരീക്ഷയിൽ തോറ്റ് പുറത്താക്കപ്പെടുന്ന കുട്ടികളിൽ ഭൂരിപക്ഷവും സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ളവരാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.അത്തരം കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകി ഉയർന്ന നിലവാരത്തിലേക്ക് വരാൻ സഹായിക്കുകയാണ് വേണ്ടത്.പകരം അവരെ തോൽപ്പിച്ച് വിദ്യാഭ്യാസ നിലവാരം ഉയർത്താം എന്ന് കരുതുന്നത് ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങൾക്ക് യോജിക്കുന്നതല്ല എന്നും ഡോ ജിഷ മേരി മാത്യൂ കൺവീനർ, ഉന്നത വിദ്യാഭ്യാസ വിഷയ സമിതി