കോട്ടയം : സംസ്ഥാന സർക്കാരിനെതിരായ കള്ളപ്രചാരണങ്ങളെ ജനം തള്ളിക്കളഞ്ഞതിന്റെ പ്രതിഫലനമാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് ചാഴികാടൻ. തിരഞ്ഞെടുപ്പ് കാലത്തും അതിനുമുൻപും വലിയ തോതിലുള്ള വ്യാജ പ്രചാരണമാണ് സംസ്ഥാന സർക്കാരിനെതിരെ പിആർ ഏജൻസികളുടെ സഹായത്തോടെ ബിജെപിയും അതിൻറെ ചുവടുപിടിച്ച് യുഡിഎഫും നടത്തിയത്. ഈ സംയുക്ത കൂട്ടായ്മയുടെ ആസൂത്രിത പ്രചാരണങ്ങളെ ജനങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുവെന്നാണ് ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. യാതൊരുവിധ മുൻധാരണകളും ഇല്ലാതെ സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിവേണ്ടിയാണ് ചേലക്കരയിലെ ജനം വോട്ട് ചെയ്തത്. ഇത് സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും സിറിയക് ചാഴിക്കാടൻ ചൂണ്ടിക്കാട്ടി.