കുറ്റിപ്പുറം : കാർത്തല മാമ്പാറ പുലേയങ്ങാട് മഖാമിലെ നേർച്ച പെട്ടിയിൽ നിന്നും പണം മോഷ്ടിച്ചയാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ. കുറ്റിപ്പുറം എടച്ചലം സ്വദേശി വരിക്കപുലാക്കൽ അബ്ദുൽ റസാക്ക് (50)നെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 19 ന് കാർത്തല മാമ്പറ മഖാമിൽ നിന്നും പകൽ 12 മണിയോടെ കാറിൽ വന്നിറങ്ങിയ റസാഖ് കാറിൽ സൂക്ഷിച്ചിരുന്ന കമ്പിയെടുത്ത് പശ പുരട്ടി മഖാമിന്റെ ഉള്ളിലുള്ള നേർച്ച പെട്ടിയിൽ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. മുമ്പ് ഉണ്ടായിരുന്ന സി സി ടി വി സ്ഥാപിച്ചിരുന്നുവെങ്കിലും അത് നശിപ്പിക്കപ്പെട്ടിരുന്നു.
അതിനുശേഷം പുതിയ സിസിടിവി ഹിഡൻ ചെയ്ത നിലയിൽ സ്ഥാപിച്ചിരുന്നു. ഇത് മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇയാളുടെ പെരുമാറ്റത്തിലും പന്തികേട് തോന്നിയതോടെ സിസിടിവി പരിശോധിച്ചപ്പോൾ പണം മോഷ്ടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കുറ്റിപ്പുറം സർക്കിൾ ഇൻസ്പെക്ടർ കെ നൗഫലിന്റെ അന്വേഷണസംഘം വ്യാഴാഴ്ച ഉച്ചയോടെ ഇയാളെ വീട്ടിൽ നിന്നാണ് പിടികൂടിയത്. എസ് ഐ യാസിർ, എസ് സി പിയോ വിപിൻസേതു, സിപിഒ അനിൽകുമാർ, ഷെറിൻ ജോൺ. എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.