ഭരണഘടന യുടെ75ാം വാർഷികo ആഘോഷിച്ചു മച്ചു കാട് സി.എം.എസ്.എൽ.പി സ്കൂൾ

കോട്ടയം : ഭരണഘടന യുടെ75ാം വാർഷികo ആഘോഷിച്ചു മച്ചു കാട് സി.എം.എസ്.എൽ.പി.എസ് . ഭരണഘടന ശില്പിയായ ഡോ.ബി.ആർ. അംബേദ്കറുടെ ചിത്രം. അധ്യാപകനും ചിത്രകാരനുമായ ബിബിൻ. എം.ജെ. ലൈവായി വരച്ചു കൊണ്ടായിരുന്നു ഭരണഘടനയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. സ്കൂൾ പ്രഥമാധ്യാപകൻ ബെന്നി മാത്യു ഭരണഘടനയുടെ പ്രാധാന്യവും ഭരണഘടന അനുസരിക്കേണ്ടതിന്റെ ആവശ്യകതയെക്കറിച്ചും കുട്ടികള ബോധവാന്മാരാക്കി. സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം 4ാം ക്ലാസ്സ് വിദ്യാർത്ഥി ഹെവിൻ കര്യൻ ജോർജ് സഹപാഠികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾക്കായി ക്വിസ്, പോസ്റ്റർ നിർമ്മാണം,പ്ലക്കാർഡ് നിർമ്മാണം , തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരായിരിക്കുന്ന വിൻസി പീറ്റർ, സിനു സൂസൻ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles