ശബരിമല പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോയെടുത്ത പോലീസുകാർക്ക് കഠിന പരിശീലനം : പരിശീലനം കണ്ണൂർ മാങ്ങാട്ടുപറമ്ബ് കെ.എ.പി. നാലാം ബറ്റാലിയനിൽ

കണ്ണൂർ: ശബരിമല പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോയെടുത്ത പോലീസുകാരെ കാത്തിരിക്കുന്നത് കഠിന പരിശീലനം. സ്റ്റേറ്റ് ആംഡ് പോലീസ് (എസ്.എ.പി.) തിരുവനന്തപുരം ക്യാമ്പില്‍നിന്നുള്ള പോലീസുകാരാണ് ശബരിമല ഡ്യൂട്ടി കഴിഞ്ഞശേഷം ഫോട്ടോയെടുത്തത്.ഇവർക്ക് കണ്ണൂർ മാങ്ങാട്ടുപറമ്ബ് കെ.എ.പി. നാലാം ബറ്റാലിയൻ ക്യാമ്ബിലാണ് പരിശീലനം.

Advertisements

പുതുതായി പോലീസില്‍ പ്രവേശിക്കുമ്ബോള്‍ ചെയ്യേണ്ട എല്ലാ പരിശീലനവും ഈ കാലയളവില്‍ ചെയ്യണം. 10 പ്രവൃത്തിദിനങ്ങളിലാണ് പരിശീലനം നല്‍കുക.രാവിലെ അഞ്ചോടെ വിളിച്ചുണർത്തും. 6.30 മുതല്‍ 8.30 വരെ കായിക പരിശീലനം. 8.45 മുതല്‍ തോക്കേന്തിയുള്ള പരേഡ്. 10 മുതല്‍ 12.30 വരെ ക്ലാസ്. നിയമപരമായ വിഷയങ്ങള്‍, ക്രമസമാധാനം പാലിക്കാൻ എടുക്കേണ്ട കരുതലുകള്‍ തുടങ്ങിയവയായിരിക്കും പ്രധാന വിഷയങ്ങള്‍.ഉച്ചഭക്ഷണത്തിനുശേഷം 3.30-ന് വീണ്ടും കായിക പരിശീലനം. വൈകിട്ട് അഞ്ചുമുതല്‍ പരേഡുമുണ്ടാകും. പിന്നീട് വിശ്രമത്തിനും ഭക്ഷണത്തിനും സമയം അനുവദിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഠിന പരിശീലനക്കാലയളവില്‍ വീട്ടില്‍ പോകാനോ അവധിയെടുക്കാനോ അനുവദിക്കില്ല.കെ.എ.പി. കമാൻഡന്റിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക പരിശീലകനാണ് ചുമതല. സേനയില്‍ സ്ഥിരമായി അച്ചടക്കലംഘനങ്ങള്‍ നടത്തുന്നവരെയും ഗുരുതരമായ കൃത്യവിലോപം നടത്തുന്നവരെയുമാണ് പ്രധാനമായും ഇത്തരം കഠിന പരിശീലനങ്ങള്‍ക്ക് അയക്കുന്നത്. അച്ചടക്കലംഘനം വകുപ്പുതലത്തില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി ഫയല്‍ അടയ്ക്കും. പോലീസുകാർക്ക് പിന്നീടുള്ള സർവീസ് പുസ്തകത്തില്‍ ഇതുമായി ബന്ധപ്പെട്ട കറുപ്പടയാളങ്ങളൊന്നുമുണ്ടാകില്ല.പോലീസുകാർ പതിനെട്ടാംപടിയില്‍ പിന്തിരിഞ്ഞുനിന്നെടുത്ത ഫോട്ടോ സാമൂഹികമാധ്യങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെയാണ് ഹൈക്കോടതി വിശദീകരണം തേടിയത്. എ.ഡി.ജി.പി. വ്യാഴാഴ്ച ഹൈക്കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.