തിരുവാർപ്പ് പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് സമരം നടത്തി

തിരുവാർപ്പ് : പഞ്ചായത്തിലെ പൂച്ചട്ടി അഴിമതി വിജിലൻസ് അന്വേഷിക്കുക . പഞ്ചായത്തിലെ തകർന്ന് കിടക്കുന്ന റോഡുകളുടെ നവീകരണം ഉടൻ നടത്തുക . തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേത്യുത്വത്തിൽ പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ച് സംഘടിപ്പിച്ചു. സംരഭത്തിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടുന്ന അംഗങളുടെ ജോയിന്റ് അക്കൗണ്ടിലേയ്ക്ക് 2.25 ലക്ഷം രൂപ പഞ്ചായത്തിൽ നിന്നും 2024 മാർച്ചിൽ സബ്‌സിഡി നൽകുകയും ഈ സംരഭം പ്രവർത്തന രഹിതമാണന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിംങ്ങിൽ കണ്ടെത്തിയിരുന്നു. റോഡ് മെയിന്റെനൻസ് നടക്കാത്തതിനാൽ പഞ്ചായത്തിലെ പ്രധാന റോഡുകളൊക്കെ തകർച്ചയിലാണ് . മണ്ഡലം പ്രസിഡന്റ് മുരളീ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു . ഡിസിസി വൈസ് പ്രസിഡന്റ് ജി ഗോപകുമാർ ഉത്ഘാടനം ചെയ്തു.റൂബി ചാക്കോ,വി എ വർക്കി,അജാസ് തച്ചാട്ട്,സുമേഷ് കാഞ്ഞിരം,ഗ്രേഷ്യസ് പോൾ, റെയ്ച്ചൽ ജേക്കബ്,ലിജോ പാറെകുന്നുംപുറം,രാജൻ തലത്തോട്ടിൽ, തൽഹത്ത് അയ്യൻകോയിക്കൽ , ,ബോബി മണലേൽ,സക്കീർ ചങ്ങമ്പള്ളി,എം എം രാജു , അൻവർ പാഴൂർ,ബുഷ്‌റ തൽഹത്ത്, താര സാബു, പി കെ പൊന്നപ്പൻ, സോണി മണിയാങ്കരി ,ഷുക്കൂർ വട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.