ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം നടത്തി

തിരുവല്ല: ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം നടത്തി.റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു.
ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.
അസിസ്റ്റൻറ് ഡെവലപ്‌മെൻറ് ആഫീസർ അജിത കെ., ആർ.പി.എസ്.വൈസ് പ്രസിഡൻറ് ബിജു പി.തോമസ്,ഡയറക്ടർ ബിജി വറുഗീസ് നെല്ലിക്കുന്നത്ത്,ശ്രീകലാ റെജി,സാലമ്മ ബിജി വർഗീസ് എന്നിവർ പ്രസംഗിച്ചു.
വടശ്ശേരിക്കര ഓമന മഷ്‌റൂൺ ഡയറക്ടർ ജേക്കബ് തോമസ് കൂൺ കൃഷിയുടെ പരിശീലനം നൽകി.
വിഷരഹിത ഭക്ഷണം സ്വയം ഉദ്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കർഷകർക്ക് സ്വന്തമായും,സംഘമായും കൂൺ കൃഷി നടത്തി വരുമാനം കണ്ടെത്താത്താൻ ആവശ്യമായ സഹായങ്ങൾ നൽകുന്നതിന്റെ ഭാഗമാണ് ഈ പരിശീലനം.
റബ്ബർ ബോർഡിന്റെ വ്യത്യസ്ത കർഷക സഹായ പദ്ധതിയുടെ ഭാഗമായി ഡിസംബർ 3 മുതൽ ഇലന്തൂർ ഇടപ്പരിയാരത്ത് 8 ദിവസത്തെ റബ്ബർ ടാപ്പിംഗ് പരിശീലനം നടത്തുന്നതാണ്.പരിശീലന ശേഷം ടെസ്റ്റ് നടത്തി റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും.താല്പര്യമുള്ളവർ 9048685287 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആർ.പി.എസ്. പ്രസിഡൻറ് കെ.ജി.റെജി അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.