കാർഷിക സെൻസസ് ഡിസംബർ രണ്ടു മുതൽ

കോട്ടയം: പതിനൊന്നാമത് കാർഷിക സെൻസസിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ഡിസംബർ രണ്ടുമുതൽ തുടക്കം കുറിക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ് സെൻസസിന്റെ ചുമതല.
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ) ലോക വ്യാപകമായി സഘടിപ്പിച്ചുവരുന്ന ലോക കാർഷിക സെൻസസിന്റെ ഭാഗമായി കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഞ്ചു വർഷത്തിലൊരിക്കൽ കാർഷിക സെൻസസ് നടത്തുന്നുണ്ട്. 2021- 22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ വിജയകരമായ ഒന്നാം ഘട്ടത്തിനു ശേഷം (ലിസ്റ്റിംഗ്) രണ്ടും (പ്രധാന സർവേ) മൂന്നും (ഇൻപുട്ട് സർവ്വേ) ഘട്ട സർവ്വേ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Advertisements

കോട്ടയം ജില്ലയിൽ ആകെയുള്ള 1344 വാർഡുകളിൽ തെരഞ്ഞെടുത്ത 280 വാർഡുകളിൽ നിന്നും രണ്ടാം ഘട്ട സർവേയും 100 വാർഡുകളിൽനിന്നു മൂന്നാം ഘട്ട സർവ്വേയും നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർവ്വേയുടെ വിവരങ്ങൾ സർക്കാരിന്റെ നയരൂപീകരണത്തിന് ഉപയോഗിക്കുന്നതിനാൽ പൊതുജനങ്ങളുടെ സഹകരണം സെൻസസിന്റെ വിജയത്തിന് അത്യാവശ്യമാണ്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ സമീപിക്കുമ്പോൾ ശരിയായതും പൂർണമായതുമായ വിവരങ്ങൾ നൽകി സർവ്വേ പൂർത്തീകരിക്കാൻ സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.