പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ .എം. എസ് .സുനിലിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ പ്രവർത്തിക്കുന്ന നാട്യരംഭ സ്കൂൾ ഓഫ് ഡാൻസ് മായി ചേർന്ന് സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന പെൺകുട്ടികൾക്കായി സൗജന്യമായി സന്നദ്ധപ്രവർത്തകരായ അമേരിക്കൻ അധ്യാപികമാർ അഞ്ജലി നല്ലവീട്ടിൽ, ഡവീന എറ്റുവരൂ ,സിദ്ധ്യാ രാമൻ എന്നിവർ ഓൺലൈനായി നൃത്തം അഭ്യസിപ്പിക്കുകയും അവർക്കായി അവർ നേരിട്ട് എത്തി സ്വർഗ്ഗം 2024 കലാവിരുന്ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ചാത്തന്നൂർ എം എൽ എ ജി .എസ് ജയലാൽ നിർവഹിച്ചു .അവതരിപ്പിച്ച വിവിധ നൃത്ത കലാ പരിപാടികൾക്ക് ശേഷം കനൽ ബാന്റിന്റെ നേതൃത്വത്തിൽ നാടൻ പാട്ട് അവതരിപ്പിക്കുകയും ചെയ്തു .സമൂഹത്തിൻറെ വിവിധ തുറകളിൽ നിന്നുള്ള കലാപ്രേമികൾ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.