കോട്ടയം: കേരള പ്രദേശ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ കർഷക തൊഴിലാളികളുടെ അടിയന്തര ആവശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് 14 ജില്ലയിലും നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കർഷക തൊഴിലാളി സംഘം (ബി.എം.എസ്) കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിനു മുന്നിൽ ധർണ നടത്തി. സമരം കർഷക തൊഴിലാളി സംഘം ദേശീയ പ്രസിഡന്റ് കെ.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ബിഎം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ.പി കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി പി.ആർ രാജീവ്, യൂണിയൻ ജനറൽ സെക്രട്ടറി വി.എസ് പ്രസാദ്, സംസ്ഥാന സമിതി അംഗം കെ.ജി രമാദേവി, ജില്ലാ ഖജാൻജി കെ.ജി ശ്രീകാന്ത്, സൈജു ജോസഫ്, വി.എം വിനയൻ, വർഗീസ് ജോൺ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.