സിനിമ ഡസ്ക് : നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരംതന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്. ‘ അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ’ എന്ന ക്യാപ്ഷനോടെ കറുത്ത ക്യാൻവാസിലാണ് മരണവിവരം പങ്കുവെച്ചത്. മരണകാരണം അറിവായിട്ടില്ല.വളരെ അപൂർവ്വമായി മാത്രമായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
നടൻ തേജ സജ്ജ എക്സിൽ അനുശോചനം രേഖപ്പെടുത്തി.”അച്ഛാ, ഞങ്ങള് വീണ്ടും കണ്ടുമുട്ടും,” ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സാമന്ത കുറിച്ചു. ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിൽ ജനിച്ച സാമന്ത, തൻ്റെ വളർച്ചയിൽ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറിൽ കുടുംബ നൽകിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയിൽ അത് എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്.