കോട്ടയം : കോട്ടയം നഗരസഭയിലെ ഇ – മാലിന്യങ്ങൾ ശേഖരിക്കാൻ നഗരസഭ തയ്യാറെടുക്കുന്നു. മാലിന്യ ശേഖരണം നാളെ തുടങ്ങും. നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെയാണ് ഇ – മാലിന്യം 52 വാർഡുകളിൽ നിന്നും ശേഖരിക്കുക. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗ ശൂന്യമായ ഇ വേസ്റ്റ് കളക്ഷൻ സെൻ്ററുകളിൽ നേരിട്ട് എത്തിക്കാം. ഈ മാലിന്യങ്ങൾ ശേഖരിക്കാൻ 52 വാർഡുകളിലും ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും ഹെൽത്ത് കമ്മിറ്റി ചെയർമാൻ സി.ജി. രഞ്ചിത്ത് എന്നിവർ അറിയിച്ചു.
Advertisements