അനധികൃത പെൻഷനിൽ നടപടി; സംസ്ഥാന വ്യാപക പരിശോധന ഉണ്ടാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: അനധികൃതമായി പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ എന്തു നടപടി വേണമെന്ന് അതാത് വകുപ്പുകള്‍ തീരുമാനിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. വിഷയത്തില്‍ സംസ്ഥാന വ്യാപക പരിശോധനയുണ്ടാകുമെന്നും ധനമന്ത്രി സൂചന നല്‍കി. നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കിയിരുന്നുവെന്നും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണ് റിപ്പോർട്ട്‌ ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.

Advertisements

പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനം എടുക്കുമെന്നും അനർഹരെ കണ്ടെത്താൻ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷേമപെൻഷൻ തട്ടിപ്പ് വിഷയത്തില്‍ ഇന്ന് ഉച്ചക്ക് 12.30 ന് മുഖ്യമന്ത്രി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ധനവകുപ്പ്, തദ്ദേശ ഭരണവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.