ഭാരതിയ വ്യാപാരി വ്യവസായി സംഘം ധർണ നടത്തി

കോട്ടയം : ഭാരതിയ വ്യാപാരി വ്യവസായി സംഘം(ബി വി വി എസ്‌ ) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുൻപിൽ കെട്ടിട വാടകയിൽ ഏർപ്പെടുത്തിയ 18% gst ഒഴിവാക്കുക, gst കൗൺസിൽ വ്യാപാരി വ്യവസായി പ്രതിനിത്യം ഉറപ്പാക്കുക, വ്യാപാരികൾക്ക് പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധർണ നടത്തി.ബി വി വി എസ് ജില്ലാ പ്രസിഡന്റ്‌ ശരത്ചന്ദ്രൻ മീനടം ആധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന രക്ഷധികാരി വി സദാശിവൻ ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം അഡ്വ വാസവൻ മുഖ്യ പ്രഭാഷണം നടത്തി.അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ബി അശോക്, ബി വി വി എസ്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷീല നായർ, ജില്ലാ ജനറൽ സെക്രട്ടറി ജയപ്രകാശ് തെക്കെടത്ത്, വൈസ് പ്രസിഡന്റ്‌ എം കെ ഷൈജുലാൽ, ജില്ലാ ട്രഷറർ ബിജു പൊടിക്കളം എന്നിവർ സംസാരിച്ചു.തുടർന്ന് വിവിധ ആവശ്യങ്ങൾ ഉൾകൊള്ളിച്ചുള്ള നിവേദനം ജില്ലാ കളക്ടർ, gst കമ്മീഷണർ എന്നിവർക്ക് നൽകി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.