കോഴിക്കോട്: മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്ന് മൊഴി നൽകി പ്രതി അബ്ദുള്‍ സനൂഫ്. മരിച്ച ഫസീലയോട് പ്രതിയ്ക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഒറ്റപ്പാലം പൊലീസില്‍ ഫസീല നേരത്തെ നല്കിയ പീഡന പരാതി പിൻവലിക്കണമെന്ന് അബ്ദുള്‍ സനൂഫ് ആവശ്യപ്പെട്ടു. എന്നാല്‍ ഇവർ വഴങ്ങിയില്ല. ഇത് പ്രതികാരമായെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
ഒറ്റപ്പാലം പൊലീസില്‍ നല്കിയ പരാതിയില്‍ അബ്ദുള്‍ സനൂഫ് ജയില്‍ കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ 24 ന് ഫസീലയുമായി ലോഡ്ജില്‍ മുറിയെടുത്തു. 25ന് രാത്രി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. ചെന്നൈയില്‍ നിന്നും പിടിയിലായ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ട ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു. ഇതര സംസ്ഥാനങ്ങളിലേക്ക് നീണ്ട അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി നേരത്തെ ബസ് ഡ്രൈവറായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതി ഫോണ്‍ നമ്പർ മാറി മാറി ഉപയോഗിച്ചിരുന്നതായാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.