പെരുമഴയിൽ പന്തളത്ത് ആശങ്ക: വെള്ളക്കെട്ടിൽ കുടുങ്ങിയ 21 പേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ ചേർന്നു രക്ഷിച്ചു

പന്തളം: കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ
21 പേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ നിന്നും രക്ഷപെടുത്തിയവരെ മൂടിയൂർകോണം ഭാഗത്ത് ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിലാക്കി. പന്തളത്ത് കിടങ്ങയം ഭാഗത്താണ്് വെള്ളക്കെട്ടിൽ കുടുങ്ങിയ ആറ് കുടംബങ്ങളിലെ 21 പേരെ ഫയർ ഫോഴ്‌സ് രക്ഷാപ്രവർത്തനം നടത്തി സമീപത്തെ ക്യാമ്പിലേക്ക് മാറ്റിയത്.

Advertisements

ചൊവ്വാഴ്ച പുലർച്ചെ രണ്ടുവരെ നീണ്ടുനിന്ന രക്ഷാ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നേതൃത്വം നൽകി. ചൊവാഴ്ച രാവിലെ 8 മുതൽ വാർഡ് ഒന്നിൽ മൂടിയൂർകോണം ഭാഗത്ത് വെള്ളം കയറിയ വീടുകളിൽ നിന്ന് രണ്ടു ഭിന്ന ശേഷിക്കാർ ഉൾപ്പെടെ ഏഴുപേരെ ഒഴിപ്പിച്ചു ദുരിതാശ്വാസ ക്യാമ്പിലാക്കി. അപകടത്തിൽ ഒരു കയ്യും ഒരു കാലും നഷ്ടപ്പെട്ട ജനാർദ്ദനൻ നായരും വാർധക്യത്താൽ അവശയായ മാതാവ് കുട്ടിയമ്മയും ഇതിൽ ഉൾപ്പെടും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിവിൽ ഡിഫൻസ് അംഗങ്ങൾ ചേർന്ന് സ്വന്തമായി ചങ്ങാടം നിർമ്മിച്ച് നിരവധി മൃഗങ്ങളെയും 13 ആളുകളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സേന നടത്തിയ ധീരമായ ദുരന്ത നിവാരണ പ്രവർത്തനങ്ങളാണ് ഒരാൾക്ക് പോലും ചെറിയ പരുക്കുപോലും ഏൽക്കാതെ ഈ പ്രളയവും കഴിച്ചു കൂട്ടാൻ അടൂരിനെ പ്രാപ്തമാക്കിയത്. സേനയോടൊപ്പം അഹോരാത്രം പ്രവർത്തിച്ച സിവിൽ ഡിഫൻസ് ടീമിന്റെയും സേവനങ്ങൾ എടുത്തുപറയേണ്ടത് തന്നെയാണ്.

അഗ്നിരക്ഷാ സേനയോടൊപ്പം സിവിൽ ഡിഫൻസ് സേനയിലെ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ അവിസ്മരണീയമാണ്. വിവിധ ഇടങ്ങളിൽ നിന്നുമായി ഇരുന്നൂറോളം പേരെ പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായി ഒഴിപ്പിച്ച് ബന്ധു വീടുകളിലേക്കും ക്യാമ്പുകളിലേക്കും എത്തിക്കാൻ സേനയ്ക്ക് കഴിഞ്ഞു.

Hot Topics

Related Articles