തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾക്കെതിരെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്. പാർട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു വിട്ടു നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളോട് ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും കോൺഗ്രസ് പാർട്ടിക്ക് വിട്ടുതരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റ് ഇന്നദിവസം പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോൾ അതിൽ സോഷ്യൽ ബാലൻസ് ഇല്ലായെന്ന് പറയാനുള്ള ധൈര്യം മാധ്യമങ്ങൾക്ക് ഉണ്ടോയെന്ന് സതീശൻ ചോദിച്ചു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോൺഗ്രസ് വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ല. തങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരം തങ്ങൾക്ക് വിട്ടേക്കൂ. പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിന്റെ വിവരം മാധ്യമങ്ങൾക്ക് നൽകുമെന്നും സതീശൻ പറഞ്ഞു.ഡിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ ബാലൻസ് ഇല്ലെന്നായിരുന്നു ചില മാധ്യമങ്ങളുടെ പ്രചരണം. എന്നാൽ സിപിഎമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോൾ അതിൽ സോഷ്യൽ ബാലൻസ് ഇല്ലായെന്ന് പറയാനുള്ള ധൈര്യം മാധ്യമങ്ങൾക്ക് ഉണ്ടോയെന്ന് സതീശൻ ചോദിച്ചു.