സമുദ്രാതിർത്തി ലംഘിച്ചതായി ആരോപണം; എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന

ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. രണ്ട് മത്സ്യബന്ധന ട്രോളറുകളും പിടിച്ചെടുത്തിട്ടുണ്ട്. ശനിയാഴ്ച  മണ്ഡപം നോർത്ത് ജെട്ടിയിൽ നിന്ന് പുറപ്പെട്ട 324 ട്രോളറുകളിൽ രണ്ട് ട്രോളറുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. 

Advertisements

മണ്ഡപം സ്വദേശി ബി കാർത്തിക് രാജ, രാമേശ്വരം ദ്വീപിലെ തങ്കച്ചിമഠം സ്വദേശി സഹയ ആൻഡ്രൂസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തത്. രണ്ട് ബോട്ടുകളിലും നാല് വീതം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് റിപ്പോർട്ട്. എല്ലാവരും രാമനാഥപുരം ജില്ലയിൽ നിന്നുള്ളവരാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തുടർനടപടികൾക്കായി കാങ്കസന്തുറൈ ഫിഷിംഗ് ഹാർബറിലേക്ക് കൊണ്ടു പോയതായി ഫിഷറീസ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ പിന്നീട് ഊർക്കാവൽതുറൈ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ഡിസംബർ 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മത്സ്യത്തൊഴിലാളികളെ ജാഫ്‌ന ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 

Hot Topics

Related Articles