അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കോട്ടയം സ്വദേശി ഡോ.സി എസ് മധുവിനെ തിരഞ്ഞെടുത്തു

കോട്ടയം : അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കോട്ടയം സ്വദേശി ഡോ.സി.എസ്.മധുവിനെ തിരഞ്ഞെടുത്തു. കോട്ടയം ആർപ്പുക്കര സ്വദേശിയാണ് ഇദ്ദേഹം.45 വർഷമായി മെഡിക്കൽ രംഗത്ത് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ (എആർഓഐ).റേഡിയേഷൻ ഓങ്കോളജിയിലെ അക്കാദമിക് & ഗവേഷണ പ്രവർത്തനങ്ങൾക്ക് അതിൻ്റെ അനുബന്ധ വിഷയങ്ങൾക്കൊപ്പം വളരെ ഉയർന്ന പ്രാധാന്യം ആണ് ഈ സംഘടന നൽകുന്നത്.ബിരുദാനന്തര അദ്ധ്യാപനം, ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയുടെ മൊത്തത്തിലുള്ള നിലവാരം മെച്ചപ്പെടുത്തുന്നതിനും, അച്ചടക്കത്തിൻ്റെ മതിയായ വളർച്ചയ്ക്കും വേണ്ടി ഇന്ത്യൻ കോളേജ് ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റുകൾ 1992 ൽ അസോസിയേഷൻ സ്ഥാപിതമായി.

Advertisements

5500 അധികം ആളുകളാണ് ഈ സംഘടനയിൽ പ്രവർത്തിച്ചു വരുന്നത്. 40 വർഷങ്ങൾക്കു മുമ്പാണ് ഈ സംഘടനയിൽ ഒരു മലയാളി പ്രസിഡന്റ് വന്നിട്ടുള്ളത്. 40 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു മലയാളി പ്രസിഡന്റ് ആയി വരുന്നത് എന്ന പ്രത്യേകതയുണ്ട്. നിലവിൽ ഡോ.മധു എറണാകുളം ലൂർദ് ആശുപത്രിയിലും,കോട്ടയം മെഡിക്കൽ കോളേജിലും ചേർത്തലപ്രത്യാശ ക്യാൻസർ സെന്ററിലും,തൃശ്ശൂരിലും ആണ് ജോലി ചെയ്തു വരുന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ പ്രൊഫസറും,ക്യാൻസർ വിഭാഗത്തിന്റെ മേധാവിയും ആയിരുന്നു ഡോക്ടർ മധു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. മദ്രാസ് മെഡിക്കൽ കോളേജിലും പഠനം നടത്തി,തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ പ്രവർത്തിച്ചിരുന്നു.2010 ൽ കോട്ടയത്ത് വെച്ച് വോളണ്ടറി റിട്ടയർമെന്റ് പ്രഖ്യാപിച്ചു.ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പ് നേടിയിട്ടുണ്ട് കാലിഫോർണിയയുടെ ഫെലോഷിപ്പും ഇദ്ദേഹത്തെ തേടിയെത്തി.അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ അംഗമായി 38 വർഷമായി പ്രവർത്തിച്ചുവരികയാണ് ഡോക്ടർ മധു. കോട്ടയം ഐഎംഒയുടെ പ്രസിഡമായിരുന്നു ഇദ്ദേഹം.കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.

Hot Topics

Related Articles