ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമെന്ന അംഗീകാരം നേടി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി : ആരോഗ്യപരിപാലന രംഗത്തെ ഗുണമേന്മയും രോഗികളുടെ സുരക്ഷയും സംബന്ധിച്ച ദേശീയ സമ്മേളനത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയെ ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രമായി പ്രഖ്യാപിച്ച് കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത്‌കെയർ ഓർഗനൈസേഷൻസ്. കൂടാതെ, ബംഗളൂരുവിലെ ആസ്‌റ്റർ വൈറ്റ്‌ഫീൽഡ് ഹോസ്പിറ്റൽ മികച്ച ക്വാളിറ്റി പ്രൊമോഷൻ കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടു. 

Advertisements

ആസ്റ്റർ മെഡ്‌സിറ്റിയിൽ ദ്വിദിനങ്ങളിലായി നടന്ന സമ്മേളനത്തിൽ വിവിധ സംസ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.  സി.എ.എച്ച്.ഒ സൗത്ത് സോണുമായി സഹകരിച്ച് നടന്ന പരിപാടി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് (വഖഫ്) ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യപരിപാലനത്തിൽ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നൂതനാശയങ്ങളിലും രീതികളിലും ശ്രദ്ധകേന്ദ്രീകരിച്ച്, ഫാക്കൽറ്റികളും അഡ്മിനിസ്റ്റർമാരും  ചേ‌ർന്ന് ശില്പശാലയും ഒരു മുഴുവൻ ദിന കോൺഫറൻസും അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് വിവിധ വകുപ്പ് നേതാക്കൾ, അഡ്മിനിസ്ട്രേറ്റർമാർ, ഗുണനിലവാരം, നഴ്‌സിംഗ്, ക്ലിനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവ‌ർ പങ്കെടുത്തു .  

ഇന്ത്യൻ ആരോഗ്യമേഖലയിൽ ഉന്നത ഗുണനിലവാരമുള്ള സംരംഭങ്ങളെ കോഴ്‌സുകൾ, വർക്ക്‌ഷോപ്പുകൾ, പരിശീലന പരിപാടികൾ തുടങ്ങിയവയിലൂടെ മുന്നോട്ടു നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നോൺ പ്രൊഫിറ്റ് സ്ഥാപനമാണ് സി.എ.എച്ച്.ഒ.

Hot Topics

Related Articles