പണവും പാരിതോഷികവും നല്‍കി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു ! സി പി എം സമ്മേളനത്തിൽ മധു മുല്ലശേരിയ്ക്ക് എതിരെ ആഞ്ഞടിച്ച് വി.ജോയ്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന മധു മുല്ലശ്ശേരിക്കെതിരേ ആഞ്ഞടിച്ച്‌ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയ്. പണവും പാരിതോഷികവും നല്‍കി പാർട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണമാണ് മധു മുല്ലശ്ശേരിയെന്ന് ജോയ് പറഞ്ഞു. മധു മുല്ലശ്ശേരി പാർട്ടി വിട്ട വിഷയത്തില്‍, സി.പി.എം. സമ്മേളനങ്ങളില്‍ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കെതിരേ വിമർശനമുയർന്നിരുന്നു. ഇതിനെ തുടർന്ന് ജില്ലാ സമ്മേളനത്തില്‍ സംഘടനാപ്രവർത്തന റിപ്പോർട്ടിന്മേല്‍ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു വി ജോയ്.

Advertisements

മധു മുല്ലശ്ശേരി ഒരിക്കല്‍ ഒരു പെട്ടി നിറയെ വസ്ത്രങ്ങളും വിദേശ സ്പ്രേയും അമ്ബതിനായിരം രൂപയുമായി തന്നെ കാണാൻ വന്നിരുന്നു. എന്നാല്‍, പെട്ടിയെടുത്ത് ഇറങ്ങിപ്പോകാനാണ് ആവശ്യപ്പെട്ടതെന്ന് വി.ജോയ് പറഞ്ഞു.പാർട്ടി സമ്മേളനങ്ങളില്‍ മധു മുല്ലശ്ശേരി പാർട്ടി വിട്ട വിഷയത്തില്‍ വലിയ വിമർശനമാണ് പ്രവർത്തകരില്‍ നിന്ന് ഉയർന്നത്. മധു മുല്ലശ്ശേരി കഴക്കൂട്ടം വഴി പോയപ്പോള്‍ വെറുതെ ഏരിയാ സെക്രട്ടറിയുടെ കസേരയില്‍ കയറിയിരുന്നതല്ല. മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയ ഉത്തരവാദിത്വത്തില്‍ നിന്ന് നേതൃത്വങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതായിരുന്നു പ്രധാന വിമർശനം. പ്രകടമായ വിഭാഗീയതയില്ലെങ്കില്‍ പോലും വിഷയം ജില്ലയില്‍ പാർട്ടിയെ പ്രതിരോധത്തിലാക്കി. സംഘടനാറിപ്പോർട്ടിലും മധു മുല്ലശ്ശേരി പാർട്ടി വിട്ടുപോകുമെന്നത് അറിയുമായിരുന്നിട്ടും എന്തുകൊണ്ട് തടയാൻ കഴിഞ്ഞില്ലെന്നും പാർട്ടിയെ എന്തുകൊണ്ട് ധരിപ്പിക്കാൻ കഴിഞ്ഞില്ലെന്നുമുള്ള വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചൂടേറിയ ചർച്ചകള്‍ നടന്നത്. മധു മുല്ലശ്ശേരി പാർട്ടിക്കുണ്ടാക്കിയ പ്രതിസന്ധിയുടെ ഉത്തരവാദിത്വം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമാണ് എന്നാണ് പരക്കേ ഉയർന്ന വിമർശനം.

Hot Topics

Related Articles