കോട്ടയം: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയില്‍ ജലനിരപ്പ് കുറഞ്ഞതോടെ ഇതുവഴിയുള്ള വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. മഴ കുറഞ്ഞതോടെ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും തുടങ്ങിയത്. പാലായില്‍ നിന്ന് കുമളി ഒഴികെയുള്ള സര്‍വീസുകള്‍ ആരംഭിച്ചു.
Advertisements
കുട്ടിക്കാനം- മുണ്ടക്കയം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമണ്‍-കോട്ടയം സര്‍വീസ് തുടങ്ങി. അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു.