കോട്ടയത്ത് സർക്കാർ ഓഫിസിൽ പട്ടാപ്പകൽ കള്ളൻ കയറി; ജീവനക്കാരിയുടെ ബാഗ് മോഷ്ടിച്ച് കള്ളൻ കടന്നു; മോഷണം നടന്നത് പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ പൊതുമരാമത്ത് വകുപ്പ് ഓഫിസിനുള്ളിൽ മോഷണം. ഓഫിസിനുള്ളിൽ കടന്ന മോഷ്ടാവ്, വനിതാ ജീവനക്കാരിയുടെ ഫോണും പണവും അടങ്ങിയ ബാഗ് കവർന്നു. ജീവനക്കാരെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. സംഭവത്തിൽ ജീവനക്കാർ ചേർന്നു കോട്ടയം വെസ്റ്റ് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട.്

Advertisements

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് ബിൽഡിംങ് വിഭാഗത്തിന്റെ ഓഫിസിലായിരുന്നു സംഭവങ്ങൾ. ഓഫിസിലെ ജീവനക്കാരെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷ്ടാവ് ഓഫിസിനുള്ളിൽ കടന്നത്. തുടർന്ന്, ഇയാൾ ബാഗും എടുത്ത് സ്ഥലം വിടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും പ്രദേശത്തു നിന്ന് ബാഗ് ലഭിച്ചില്ല. ഇതോടെയാണ് മോഷണം നടന്നതായി ജീവനക്കാർ സ്ഥിരീകരിച്ചത്. തുടർന്ന്, ഇവർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. രണ്ടായിരം രൂപയും, മൊബൈൽ ഫോണും എടിഎം കാർഡും ബാഗിനുള്ളിലുണ്ടായിരുന്നു. ഓഫിസിന്റെ ്പ്രധാന വാതിലിലൂടെ ഉള്ളിൽ കടന്നാണ് മോഷ്ടാവ് കവർച്ച നടത്തിയിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles