കോട്ടയം: താഴത്തങ്ങാടി അറുത്തൂട്ടി കവലയിൽ വാഹനാപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. കാറിന്റെ പിൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
ഇല്ലിക്കൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു കാർ. ഈ സമയം പിന്നാലെ എത്തിയ പിക്കപ്പ് വാൻ, വലതു വശത്തെ ഇടവഴിയിലേയ്ക്കു വെട്ടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്നു, കാറിന്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. കാറിന്റെ പിന്നിലെ ചില്ല് തകർന്ന് റോഡിൽ പതിച്ചു.






നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. റോഡിൽ നേരിയ തോതിൽ വാഹന ഗതാഗത തടസവും ഉണ്ടായി.