തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തിയ ശേഷം , സോഷ്യൽ മീഡിയയിൽ ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കൾ വഴി പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവതി പിടിയിൽ. വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്‌നചിത്രം പ്രചരിപ്പിച്ച കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യയെ(32)യാണ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകൾ വഴിയാണ് സൗമ്യ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിച്ചത്.
നൂറിലധികം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ് ആപ്പ് അക്കൗണ്ടുകൾ വഴി ഒരു യുവതിയുടെ നഗ്‌നചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ പരാതിയിലെ അന്വേഷണം ഈ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയതാണ് വഴിത്തിരിവായത്. മുൻ സുഹൃത്തിന്റെ ദാമ്പത്യ ജീവിതം തകർക്കാനാണ് സൗമ്യ ഹണിട്രാപ്പ് കെണിയൊരുക്കിയത്. സുഹൃത്തിന്റെ ഭാര്യയുടെ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങൾ ഉണ്ടാക്കി. ഇത് പ്രചരിപ്പിക്കാൻ യുവാക്കളെ ഹണിട്രാപ്പ് കെണിയിൽപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്‌നദൃശ്യങ്ങൾ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്‌സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമയുടെ ഫോട്ടോ പ്രചരിപ്പിച്ചത്. അന്വേഷണം യുവാക്കളിലേക്ക് മാത്രം ഒതുങ്ങുമെന്നായിരുന്നു എഡിറ്റിംഗ് വിദഗ്ദ്ധയായ സൗമ്യ കണക്കൂട്ടിയത്. ഇവരെ വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ സഹായിച്ച ഇടുക്കി കട്ടപ്പന സ്വദേശി നെബിൻ (24) ജോസഫിനെ പൊലീസ് പിടികൂടിയിരുന്നു.
ഇയാളിൽ നിന്നാണ് സൗമ്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈബർ പൊലീസിന് ലഭിച്ചത്. സൈബർ ഡി.വൈ.എസ്.പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്ന അന്വേഷണം.