ഷാരൂഖ് ഖാന്റെ വീട്ടില്‍ എന്‍സിബി റെയ്ഡ്; ബോളിവുഡ് നടി അനന്യ പാണ്ഡെയെ ഉച്ചയ്ക്ക് ശേഷം ചോദ്യം ചെയ്‌തേക്കും

മുംബൈ: നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തുന്നു. മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്ഡ്. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് റെയ്ഡ് .
ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എന്‍ സി ബി റെയ്ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നല്‍കി.

Advertisements

കേസില്‍ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബര്‍ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്.
ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.

Hot Topics

Related Articles