എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ -എഐഎസ്എഫ് സംഘര്‍ഷം; പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; വീഡിയോ കാണാം

കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ എ ഐ എസ് എഫ് പ്രവര്‍ത്തകെനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള വിദ്യാര്‍ത്ഥി പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

Advertisements

ക്യാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് പ്രവര്‍ത്തകനെ പിന്നില്‍ നിന്ന് ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നു.

Hot Topics

Related Articles