കോട്ടയം നഗരമധ്യത്തില്‍ രാത്രിയില്‍ വന്‍കഞ്ചാവ് വേട്ട; നാല് കിലോ കഞ്ചാവുമായി ഒറീസ സ്വദേശി പിടിയില്‍; കഞ്ചാവ് എത്തിച്ചത് ട്രെയിനില്‍

കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍

Advertisements

കോട്ടയം: നഗരമധ്യത്തില്‍ രാത്രിയില്‍ വന്‍കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. വില്‍പ്പന നടത്താനായി ട്രയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ്, ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സ്വാക്വഡൂം ചേര്‍ന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സന്തോഷ്പുര്‍ സ്വദേശി പരീഷ് നായിക്(27) ആണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിയാഴ്ച രാത്രി 8.30യോടെയാണ് സംഭവം. ജോലി തേടി കേരളത്തിലേക്കെത്തിയ പ്രതി വില്‍പ്പന നടത്താനായി കഞ്ചാവ് ട്രെയിനില്‍ കടത്തുകയായിരുന്നു. ഷാലിമാറല്‍ നിന്നും നാഗര്‍കോവിലേക്ക് വരുന്ന ഗുരുദേവ് എക്‌സ്പ്രസില്‍ കോട്ടയത്തേക്ക് വരികയായിരുന്നു പ്രതി. കോട്ടയം പാലാ വലവൂരിലെ പുട്ടിക്കമ്പനിയില്‍ ജോലി തേടിയാണ് ഇയാള്‍ എത്തിയത്. കഞ്ചാവുമായി ട്രെയിനില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ എത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതേതുടര്‍ന്ന് ജില്ലാ പൊലീസിന്റെ നര്‍കോട്ടിക് സ്‌നിഫര്‍ ഡോഗ് സംഘത്തിലെ ഡോണ്‍ എന്ന നായയുമായി എത്തിയ ഡോഗ് സ്‌ക്വാഡ് സംഘം കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ബാഗുകള്‍ പരിശോധിച്ചു. ഈ ബാഗുകളിലൊന്നില്‍ കഞ്ചാവ് സൂക്ഷിച്ചിരുന്നത് നായ മണം പിടിച്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബാഗിനുള്ളില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐമാരായ സജീവ് ചന്ദ്രന്‍, ബിജോയ് മാത്യു, ഉദ്യോഗസ്ഥരായ തോംസണ്‍ കെ മാത്യു, അജയ കുമാര്‍, ശ്രീജിത്ത് വി നായര്‍, അരുണ്‍ എസ്, ഷമീര്‍ സമദ് എന്നിവരും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി.ബി ശ്രീകുമാര്‍, എസ്എസ്‌ഐമാരായ സിജു തോമസ്, സന്തോഷ് പി.കെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ് വി, ജയേഷ്, നിഷാന്ത് കുമാര്‍, ജോമോന്‍ മാത്യു, വിജേഷ്, അബിന്‍ മാത്യു,സന്ദീപ് എംഎസ്, അനൂപ് എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Hot Topics

Related Articles