തിളങ്ങുന്ന പന്തുകളെ കറക്കുന്ന തമ്പുരാൻ; നൂറ്റാണ്ടിന്റെ പന്തെറിഞ്ഞ വോൺ വിടവാങ്ങുമ്പോൾ; സനൽകുമാർ പത്മനാഭൻ എഴുതുന്നു

പന്തുരുളും കാലം

Advertisements
സനൽകുമാർ പത്മനാഭൻ

സ്വർണതലമുടിയും…..
ഒരു വശത്തേക്ക് കടിച്ചു പിടിച്ച നാക്കും…..
ചുരുട്ടി പിടിച്ച കയ്യിൽ നിന്നും പിച്ച് ചെയ്ത ശേഷം എത്ര ഡിഗ്രി കറങ്ങി തിരിയുമെന്നു ഒരുറപ്പും ഇല്ലാത്ത പന്തുമായി ഇനി അയാൾ ക്രീസിൽ വരില്ല


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരുപദ്രവം എന്ന് കരുതി ബാറ്റ്‌സ്മാൻ ലീവ് ചെയ്യുന്ന പന്തുകൾ വരെ അവിശ്വസനീയമായി തിരിഞ്ഞു കൊണ്ട് ബെയ്ലുകളെ തിരഞ്ഞു ചെല്ലുന്ന സ്പിൻ ബൗളിങ്ങിന്റെ ഏറ്റവും സുന്ദരമായ കാഴ്ച കാണികൾക്കു നൽകിയിരുന്ന എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ ഇനിയില്ല
പ്രണാമം ചാമ്പ്യൻ ….

‘നിങ്ങൾ ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലൂ അവിടെയാണ് ഇന്ത്യയുടെ ആത്മാവ് ഇരിക്കുന്നത്’ എന്ന ഗാന്ധീയൻ തത്വത്തിൽ ആകൃഷ്ടനായി ക്രിക്കറ്റ് എന്ന ഇന്ത്യയുടെ ആത്മാവ് കണ്ടെത്താൻ ആയി ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന് അവിടത്തെ തെരുവുകളിൽ ക്രിക്കറ്റ് എന്ന ആത്മാവിനോട് ബാറ്റും ബോളുമായി സംസാരിക്കുന്ന സ്വപ്നിൽ അസ്നോദ്കർ , യൂസഫ് പത്താൻ , രവീന്ദ്ര ജഡേജ എന്നി ചെക്കന്മാരെ രാജസ്ഥാൻ റോയൽസ് എന്ന ടീമിലേക്കു വലിച്ചു കയറ്റി മൈതാനത്തു ഗാന്ധീയൻ തത്വങ്ങൾക്ക് വില കുറവാണെന്നും, ആക്രമണം ആണ് മികച്ച പ്രതിരോധം എന്നും അഹിംസയുടെ പാത ഒരിക്കലും തെറ്റായ വഴിയല്ല എന്നുമുള്ള ഉപദേശം കൊടുത്തു പിള്ളേരെ ഗ്രൗണ്ടിൽ അഴിച്ചു വിട്ട് അവരെ പറഞ്ഞു കളിപ്പിച്ചു അവരെക്കൊണ്ടു കപ്പ് എടുപ്പിച്ച !

പെരുമഴയുടെ കൂടെ കൊടുങ്കാറ്റും എന്ന് പറഞ്ഞ പോലെ കറങ്ങുന്ന പന്തു കൊണ്ട് എതിർ ബാറ്‌സ്മാന്മാരെ കബളിപ്പിച്ചു രസിക്കുന്ന കൂട്ടത്തിൽ , 214 ചെയ്സ് ചെയ്യുമ്പോൾ ടീമിന് ജയിക്കാൻ ആയി 4 ബോളിൽ 14 റൺസ് വേണം എന്ന നിലയിൽ നിൽകുമ്പോൾ രണ്ട് സിക്സും ഒരു ഫോറും അടിച്ചു 3 ബോളിൽ ഒരു ഫിനിഷ് ചെയ്ത

നിങ്ങളുടെ ആ 2008 ഐ പി എല്ലിലെ വൺ മാൻ ഷോ
ഷെയിൻ ……
നിങ്ങളെ എങ്ങനെ മറക്കും ……..
ഈ ഗെയിം ഉള്ളിടത്തോളം കാലം ഓർമകളിൽ നിങ്ങളും ഉണ്ടാകും …..

Hot Topics

Related Articles