സ്പോർട്സ് ഡെസ്ക്
പുഷ്പയെന്നാൽ ഫ്ലവർ അല്ലടാ ഫയറാ……അല്ലു അർജുനെ അനുകരിച്ച് റീൽസ് ചെയ്ത രവീന്ദ്ര ജഡേജയെ അങ്ങനെയങ്ങ് അണ്ടർ എസ്റ്റിമേറ്റ് ചെയ്യാൻ വരട്ടെ . അയാൾ ഇനിയും കനൽ കെടാത്ത നെരിപ്പോട് തന്നെയാണ്. വിസ്മയങ്ങൾ ഒളിപ്പിച്ച് ഇനിയും തന്റെ പോരാട്ടത്തിന് യുവത്വം ബാക്കി നിൽപ്പുണ്ട് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന എണ്ണം പറഞ്ഞ പോരാളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലപ്പോഴും അയാൾ കുറ്റപ്പെടുത്തലുകൾക്കും വിമർശന ശരങ്ങൾക്കും ഇരയായിട്ടുണ്ട്. എന്തിനാണ് ഇങ്ങനെയൊരു പ്ലയർ . എന്താണ് ഇന്ത്യൻ ടീമിൽ അയാൾക്കുള്ള റോൾ . സംശയങ്ങൾക്കും വിമർശനങ്ങൾക്കും അയാൾ ഇന്ന് മറുപടി നൽകി കഴിഞ്ഞിരിക്കുന്നു. ഫീൽഡിംഗ് മികവ് പുലർത്തി ടീമിൽ കടിച്ചു തൂങ്ങിയ വില കുറഞ്ഞ കളിക്കാരനിൽ നിന്നും ഇന്ത്യയെ അയാൾ ചുമലിലേറ്റി . തകർന്ന് തുടങ്ങിയ മധ്യനിരയെ അയാൾ എത്ര മികവോടെയാണ് താങ്ങി നിർത്തിയത്. കപിൽ ദേവിനെ മറികടന്ന് 7-ാം വിക്കറ്റിൽ ഒരു ഇന്ത്യക്കാന്റെ ഏറ്റവും ഉയർന്ന സ്കോർ അയാൾ സ്വന്തമാക്കിയിരിക്കുന്നു. അതേ അയാൾ മികച്ച ഒരു ബാറ്റർ കൂടിയാണ് ടീമിന് എത് നിമിഷത്തിലും ആവിശ്യമായി വരാവുന്ന മികച്ച ഓൾ റൗണ്ടർ.
2008 ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ആണ് രവീന്ദ്ര ജഡേജയെ സ്‌ക്വാഡിൽ എടുക്കുന്നത്. U-19 ലോകകപ്പിൽ 10 വിക്കറ്റ് നേടിയ ജഡേജ പക്ഷെ ബാറ്റിങ്ങിൽ വെറും 38 പന്തുകൾ മാത്രമാണ് നേരിട്ടത്. അതേസമയം ഐപിഎൽ 2008 ൽ 14 മത്സരങ്ങൾ കളിച്ച ജഡേജ ആകെ എറിഞ്ഞത് 13 പന്തുകൾ മാത്രമാണ്.അന്നത്തെ തന്റെ ക്യാപ്റ്റനും കോച്ചും ആയ ഷെയിൻ വോൺ ആണ് ജഡേജയിലെ ബാറ്ററെ തിരിച്ചറിഞ്ഞത്..
ഇന്ന് ജഡേജ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടുമ്പോൾ തീർച്ചയായും ആ സെഞ്ച്വറി തന്നെ ‘ROCK STAR’ എന്ന് വിളിച്ച ഷെയ്ൻ വോണിനുള്ള ഒരു സമർപ്പണം തന്നെയാണ്…
പക്ഷേ എവിടെയാണ് ക്രിക്കറ്റ് കളിയുടെ നൈതീകത നഷ്ടമാവുന്നത്. 25 റൺസ് അകലെ ഒരു കളിക്കാരന്റെ ആദ്യ ഡബിൾ നെഞ്ചുറിയും ചരിത്രത്തിന്റെ ഭാഗവുമാകേണ്ടിയിരുന്ന ഒരു ഇന്നിംഗ്സ് പാതി വഴിയിൽ അവസാനിപ്പിക്കുവാൻ രോഹിത് ശർമ്മ അവശ്യപ്പെടുമ്പോൾ അക്ഷരാർത്ഥത്തിൽ ക്രിക്കറ്റ് ആരാധകർ അമ്പരന്നു. 194 റൺസിൽ നിൽക്കേ സച്ചിനെ ബാറ്റ് ചെയ്യാൻ അനുവദിക്കാതെ ഡിക്ലയർ ചെയ്ത രാഹുൽ ദ്രാവിഡ് കോച്ചായിരിക്കുന്ന ടീമിൽ ഇതിൽ കൂടുതൽ എന്തെങ്കിലും സംഭവിച്ചാലും അത്ഭുത പെടാനില്ല. പക്ഷ സെഞ്ചുറികളുടെ
സെഞ്ചുറി തീർത്ത സച്ചിന് അത് നൽകുന്ന പ്രാധാന്യത്തേക്കാൾ ജഡേജയെന്ന അണ്ടർ എസ്റ്റിമേറ്റഡ് പ്ലയർ തീർച്ചയായും ആ സെഞ്ചുറി അർഹിച്ചിരുന്നില്ലേ .
വ്യക്തികൾ അല്ല ടീമാണ് പ്രധാനം. ടീമിന്റെ വിജയമാണ് ലക്ഷ്യമെന്ന മറുപടി ഉയർന്ന് വരുമെങ്കിലും വ്യക്തികൾ ചേർന്നല്ലേ ടീം ടീമാകുന്നത്. ഒരു വലിയ സെഷൻ ഫീൽഡ് ചെയ്ത കളിക്കാരെ പെട്ടെന്ന് ബാറ്റിംഗിനിറക്കാൻ ആണ് ഡിക്ലയർ ചെയ്തത് എങ്കിൽ ന്യായം ഉണ്ട്. ഇതിപ്പോൾ ഡിക്ലയർ ചെയ്‌താൽ ചായ നേരത്തെയാകും ആയിരിക്കുമെന്നിരിക്കെ,
40+ ഓവറുകൾ ബാക്കി നിൽക്കെ,
കൂടുതൽ കളിക്കുന്നതനുസരിച്ച് പിച്ച് ബൗളിംഗിന് അനുകൂലമാകുമെന്നിരിക്കെ,
ഉയർന്ന സ്ട്രൈക്ക് റേറ്റിൽ കളിച്ചുകൊണ്ടിരുന്ന ഒരു കളിക്കാരന് 25 റൺസ് അകലെ ഇരട്ട സെഞ്ച്വറി നിഷേധിക്കുന്നത്തിൽ എന്ത് ന്യായമാണ് ഉള്ളത്?
ടീമിന്റെ വിജയം ലക്ഷ്യം വയ്ക്കുമ്പോൾ പോലും രോഹിത് നിങ്ങൾക്ക് കുറഞ്ഞത് 4 ഓവർ കൂടി എങ്കിലും അയാളെ ബാറ്റ് ചെയ്യുവാൻ അനുവദിക്കാമായിരുന്നു. ഇവിടെ ഒന്നും അവസാനിക്കുന്നില്ല ജഡു . താങ്കൾക്ക് അവസരങ്ങൾ ആഘോഷമാക്കുവാൻ കഴിയുക തന്നെ ചെയ്യും. ക്യാപ്റ്റൻ പന്ത് ഏൽപ്പിച്ച ആദ്യ ഓവറിൽ തന്നെ നിലയുറപ്പിച്ച് തുടങ്ങിയ ശ്രീലങ്കൻ ഓപ്പണർ കരുണരത്നയെ മടക്കി അയച്ച് ….. അയാൾ വീണ്ടും വിളിച്ചു പറയുകയാണ് ഇനിയും അവസാനിക്കാത്ത ഫയർ ഉള്ളിൽ ഉയർന്ന് പൊങ്ങുകയാണ് എന്ന് അതേ ബൗളിംഗിലും ആ രവീന്ദ്ര താണ്ഡവം നമുക്ക് കാത്തിരുന്ന് കാണാം.