ബാറ്റ് പിടിച്ച് വാങ്ങിയിട്ടും ബൗളിംഗിൽ തീക്കാറ്റായി ; അതേ വില കുറച്ച് കാട്ടി വിലക്കപ്പെടേണ്ടുന്ന കനിയല്ല അയാൾ ; തീയിൽ ഊതി ഊതി കനൽ കെടാതെ കാക്കേണ്ടുന്ന നിധി തന്നെയാണ് ….രവീന്ദ ജാലം ….. ജഡേജക്കാലം ….. ജഡേജയം ……

സ്‌പോർട്‌സ് ഡെസ്‌ക്

Advertisements

കിരീടം സിനിമയുടെ ക്ലൈമാക്‌സ് സീനിൽ സേതുമാധവനോട് കത്തി താഴെയിടാൻ തിലകന്റെ അച്ഛൻ കഥാപാത്രം അവിശ്യപ്പെടുന്ന വികാര നിർഭര രംഗം. അച്ഛൻ തന്നിലേൽപ്പിക്കുന്ന വൈകാരിതയ്ക്ക് മുന്നിൽ സേതുമാധവൻ ഒടുവിൽ കത്തി നിലത്തേയ്ക്ക് വലിച്ചെറിയുന്നു. തിലകൻ ലാലിനോട് കത്തി താഴെയിടാൻ പറയുമ്പോൾ എന്തിനത് പറയണം ദുഷ്ടനായ പ്രതി നായകന്റെ മരണം അത് അനിവാര്യമല്ലേ എന്ന് ആഗ്രഹിച്ച ചലച്ചിത്ര പ്രേമികൾ ഒരു പക്ഷേ നിരവധി ഉണ്ടാകാം. പക്ഷേ അച്ഛൻ മകനോട് ആവിശ്യപ്പെടുന്നത് തന്റെ മകന്റെ നല്ല ഭാവിക്ക് വേണ്ടിയുള്ള ഉള്ളുരുകിയ അപേക്ഷയായിരുന്നു എന്നത് സത്യം. ഇത് ഹൃദയത്തിന്റെ ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുമ്പോഴും. ആ കത്തി താഴെയിടാതെ ഇരുന്നെങ്കിൽ എന്ന് ചിലരെങ്കിലും മനസ്സിൽ കരുതിയിരിക്കാം. പക്ഷേ സംഗതി ഇവിടെ ഒന്നും അവസാനിക്കുന്നില്ല. പ്രതിനായകനെ കുത്തി മലർത്തി വാവിട്ട് കരയുന്ന നായകനെ നാം പിന്നീട് കണ്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ എന്ത് ഉദ്ദേശ ശുദ്ധിയുടെ പേരിലാണോ സ്വന്തം മകനോട് ശാന്തനാകാൻ തിലകൻ ആവിശ്യപ്പെട്ടത് അതിന് വിപരീതമായി നാട് ഭരിക്കുന്ന ഗുണ്ടയായി സേതുമാധവൻ പിന്നീട് മാറുകയായിരുന്നു. തന്റെ മകന്റെ മരണം കാണാൻ ആഗ്രഹം ഇല്ലാതെ വിലപിച്ച അച്ഛന് മുന്നിൽ അയാൾ ജീവിക്കുവാൻ വേണ്ടി നടത്തുന്ന പ്രതിരോധങ്ങൾ നാം കണ്ടു. അയാൾ ജീവിച്ചു കാണിച്ചു കൊടുത്തു. ആരേയും ഭയപ്പെടുവാൻ തയ്യാറാകാത്ത എന്തിനും പോന്ന മനസ്സ് തനിക്കുണ്ട് എന്ന്. കത്തി താഴെയിടാൻ ആവശ്യപ്പെട്ട അച്ഛന് മുന്നിൽ മകന്റെ സംഹാര താണ്ഡവം പിന്നീട് അരങ്ങിൽ മിന്നി തെളിഞ്ഞു.

ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ജഡേജയോട് ബാറ്റ് താഴ്ത്തുവാൻ രോഹിത് ശർമ്മ ആവശ്യപ്പെടുമ്പോൾ അരുതേ എന്ന് ആഗ്രഹിച്ചവർ നിരവധി ആയിരുന്നിരിക്കാം പക്ഷേ ടീമിന്റെ വിജയം മാത്രം ലക്ഷ്യം വച്ച നായകൻ വില നൽകിയതും ആഗ്രഹിച്ചതും അതേ ടീമിന്റെ വിജയം തന്നെ. എന്നാൽ ബാറ്റ് താഴ്ത്തി ബോളെടുത്ത ജഡേജയുടെ സംഹാര താണ്ഡവം തന്നെയാണ് പിന്നിട് അങ്ങോട്ട് കണ്ടത്. മോക്ഷം കിട്ടാതെ അലഞ്ഞു തിരിഞ്ഞ പ്രേതാത്മാവ് എന്ന അന്ധവിശ്വാസ കഥ പോലെ ബാറ്റിംഗ് ചെയ്ത് തൃപ്തിയടയാതെ അലഞ്ഞു തിരിഞ്ഞ ജഡേജ ബോളെടുത്ത ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ . ബാറ്റിൽ ഇന്ദ്രജാലം തീർത്ത ജഡു ബോളിൽ മറ്റൊരു മാസ്മരിക പ്രകടനത്തിലേക്ക് സധൈര്യം നടന്നു കയറി. ഡബിൾ സെഞ്ചുറിക്ക് മുന്നിൽ ഇന്നിംഗ് അവസാനിപ്പിക്കുവാൻ ആവിശ്യപ്പെട്ട ക്യാപ്റ്റന് മുന്നിൽ അയാൾ പന്തു കൊണ്ട് സംഹാര താണ്ഡവമാടി. ഇനിയും കെട്ടടങ്ങാത്ത പോരാട്ട വീര്യം തന്റെ ഉള്ളിൽ അവശേഷിക്കുന്നുണ്ട് എന്ന് കാട്ടിത്തന്നു. ഒരു പരമ്പരയിലെ ആദ്യ മത്സരം എത്ര മനോഹരമായിട്ടാണ് അയാൾ സ്വന്തം പേരിൽ അയാളപ്പെടുത്തി ചേർത്ത് വച്ചത്.

ടി20 ലോകകപ്പ് അടക്കം അടുത്ത് തന്നെ നടക്കാനിരിക്കെ രവീന്ദ്ര ജഡേജയെന്ന പ്ലയറെ ചുറ്റിപ്പറ്റി നിരവധിയായ ആരോപണങ്ങളാണ് തലയുയർത്തിയത്. വാല്യൂ ഇല്ലാത്ത പ്ലയർ എന്നും ഫീൽഡിംഗിൽ മാത്രം മികവ് പുലർത്തുന്നവൻ എന്നുമെല്ലാം മുറവിളികൾ പല കോണുകളിൽ പ്രതിധ്വനിച്ചു. ‘ ഇൻസൾട്ടാണ് മുരളി …….’ അതേ ഇൻസൾട്ട് തന്നെയാണ് അയാളെ തീക്കനലിലൂടെ നടക്കുവാൻ പഠിപ്പിച്ചത്. തന്നിലെ ബാറ്ററെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞ പശ്ചാത്യ കളിക്കാരനോട് തന്റെ ആദ്യ ഐ പി എൽ ക്യാപ്റ്റനോട് ഇതിഹാസത്തോട് ഇതിലും നന്നായി എങ്ങനെയാണ് ആ യുവാവ് അനുശോചനം അറിയിക്കേണ്ടത്. ബാറ്റ് കൊണ്ടും ബൗളുകൊണ്ടും അയാൾ ശ്രീലങ്കക്കെതിരായ ആദ്യ മത്സരം തന്റെ പേരിൽ കുറിച്ചിട്ടു.

വിമർശനങ്ങൾക്കായി മാത്രം നാവ് ചലിപ്പിച്ചവർ ഇന്ന് ഒരു പക്ഷേ വായടയ്ക്കുവാൻ മറന്ന് കയ്യടിച്ചിരിക്കാം. പക്ഷേ ഇക്കൂട്ടർ ഒന്ന് പൂർവ്വ കാലത്തേക്ക് തിരിഞ്ഞ് നടക്കേണ്ടതായുണ്ട്. രഞ്ജി ട്രോഫിയിൽ 3 ട്രിപ്പിൾ സെഞ്ച്വറി നേടിയ താരത്തിന്റെ പേര് തേടി നിങ്ങൾ പിന്നോട്ട് പായുമ്പോൾ ചെന്നെത്തുന്നത് രവീന്ദ്ര ജഡേജ എന്ന ഇടം കയ്യനിലേയ്ക്ക് തന്നെയാകും. അയാളുടെ ഉള്ളിൽ അവസരങ്ങൾ ആഘോഷമാക്കുവാൻ തക്ക ശേഷിയുള്ള വാശി നിറഞ്ഞ പ്രതിഭയുണ്ട്.

രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ജാഗ്രത ന്യൂസ് ലൈവ് പ്രവചിച്ചത് പോലെ തന്നെ അയാളുടെ ബൗളിംഗിലെ സംഹാര താണ്ഡവം മൂന്നാം ദിനത്തെ സാർത്ഥകമാക്കി. ഒന്ന് ഉറപ്പാണ് വില കുറച്ച് കാട്ടി വിലക്കപ്പെടേണ്ടുന്ന കനിയല്ല അയാൾ തീയിൽ ഊതി ഊതി കനൽ കെടാതെ കാക്കേണ്ടുന്ന നിധി തന്നെയാണ് …..
രവീന്ദ ജാലം ….. ജഡേജക്കാലം ….. ജഡേജയം ……

Hot Topics

Related Articles