മൊഹാലി: വനിതാ ലോകകപ്പിലെ ആദ്യ ജയത്തിന്റെ ആവേശം മാറും മുൻപ് സൺഡേയെ ‘വൺ’ ഡേയാക്കി ഇന്ത്യൻ പുരുഷന്മാരും. ഇന്ത്യൻ വനിതകൾ 107 റണ്ണിന്റെ പടുകൂറ്റൻ വിജയം നേടിയപ്പോൾ, ശ്രീലങ്കയെ 222 റണ്ണിനും ഒരു ഇന്നിംങ്‌സിനും വീഴ്ത്തിയാണ് പുരുഷ ടീം വിജയം സ്വന്തമാക്കിയത്. ലോകകപ്പിലെ ആദ്യ മത്സരത്തിലായിരുന്നു വനിതാ ടീമിന്റെ വിജയമെങ്കിൽ, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യൻ പുരുഷന്മാർ വിജയിച്ചത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ഉയർത്തിയ 244 റണ്ണിന്റെ വിജയ ലക്ഷ്യം തേടി ഇറങ്ങിയ പാക്ക് വനിതകൾ, 137 ന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ മിന്നും വിജയം. 114 റണ്ണെടുത്തപ്പോൾ ആറു വിക്കറ്റ് വീണ ഇന്ത്യൻ വനിതകളെ 244 റണ്ണിൽ എത്തിച്ചത് സ്മൃതി മന്ദാനയും (52), ദീപ്തി ശർമ്മയും (40), സ്‌നേഹ് റാണയും (53), പൂജാ വസ്ടാർക്കറും (67) ചേർന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. ഇന്ത്യൻ ബൗളർമാർ ചേർന്ന് ഹൃദയം കൊണ്ട് പന്തെറിഞ്ഞ് വിജയം പിടിച്ചു വാങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിങ്ങിലും ബൗളിംങിലും നെടുംത്തൂണായത് ജഡേജ തന്നെയായിരുന്നു. ആദ്യം ഇന്നിംങ്‌സിൽ 175 റണ്ണിന്റെ ഉജ്വലമായ സെഞ്ച്രറി നേടിയ രവീന്ദ്ര ജഡേജ, രണ്ട് ഇന്നിംങ്‌സിലുമായി ഒൻപത് ശ്രീലങ്കൻ വിക്കറ്റുകളാണ് പിഴുതെടുത്തത്. ആദ്യ ഇന്നിംങ്‌സിൽ ഇന്ത്യ – 574/8 റണ്ണെടുത്തപ്പോൾ, ലങ്ക – 174, 178 റണ്ണിന് പുറത്തായി.