‘പൂഴിക്കടകനൊന്നും ഇങ്ങോട്ട് വേണ്ട, ഇത് ജനുസ് വേറെയാ’ ; മോന്‍സണ്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് കെ. സുധാകരന്‍

തിരുവനന്തപുരം: മോന്‍സണ്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്തരം പൂഴിക്കടകനൊന്നും തന്റെയടുത്ത് വേണ്ടെന്നും ഇത് ജനുസ് വേറെയാണെന്നും കെ. സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണങ്ങള്‍ക്കൊന്നും ഒരു തെളിവുമില്ലെന്നും തെളിവുകള്‍ കൈവശമുള്ളവര്‍ അത് പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കെ.പി.സി.സി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കടല്‍ നികത്തിയാണ് കൈതോട് വെട്ടിയത്. അതിന് നേതാക്കന്‍മാരെല്ലാം സഹകരിച്ചു. ചെറിയ കമ്മിറ്റി ആയതുകൊണ്ട് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷയൊന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles