കുറുപ്പ് തീയറ്ററിൽ തന്നെ എത്തും; സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുക തിങ്കളാഴ്ച; നികുതി ഇളവിനും ധാരണയായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കാൻ തീരുമാനം. തീയ്യേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ തീയറ്ററുകൾ തുറക്കാൻ തീരുമാനുമായിരിക്കുന്നത്.

Advertisements

നികുതിയിളവ് ചർച്ച ചെയ്യാമെന്ന ഉറപ്പ് ലഭിച്ചതായും ഉടമകൾ പ്രഖ്യാപിച്ചു. സെക്കന്റ് ഷോ അടക്കം പ്രദർശനമുണ്ടാകും. ‘കുറുപ്പ് ‘ ആകും പ്രദർശനത്തിനെത്തുന്ന ആദ്യ പ്രധാന മലയാള സിനിമ. ഒടിടി പ്ലാറ്റ് ഫോമിൽ റിലീസാകാനിരുന്ന ദുർഖർ സൽമാൻ ചിത്രമായ ‘കുറുപ്പ് ‘ നവംബർ 12 നാകും തീയ്യേറ്ററുകളിലെത്തുക.

Hot Topics

Related Articles