അധ്യയനത്തിനൊരുങ്ങി പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍; ശുചീകരണവും ക്ലാസ് മുറികളുടെ ക്രമീകരണവും തുടങ്ങി

പന്തളം: പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍ അധ്യയനത്തിനൊരുങ്ങി. യുപി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത് ഇവിടെയാണ്. ഇത്തവണ യുപി വിഭാഗത്തില്‍ 125 കുട്ടികളാണ് ചേര്‍ന്നത്. 1 മുതല്‍ 7 വരെ ക്ലാസുകളിലായി 761 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പ്രീ-പ്രൈമറി വിഭാഗത്തില്‍ 169 കുട്ടികളുണ്ട്.

Advertisements

10 ക്ലാസ് മുറികള്‍ സജ്ജമാക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. ശുചീകരണവും ക്ലാസ് മുറികളുടെ ക്രമീകരണവും ഇന്നലെ തുടങ്ങി. പഴയ സ്‌കൂള്‍ കെട്ടിടം പൊളിച്ചു പുതിയതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നു പ്രധാനാധ്യാപിക ബി.വിജയലക്ഷ്മി പറഞ്ഞു. പിടിഎ പ്രസിഡന്റ് രമേശ് നാരായണ്‍, അധ്യാപകരായ എസ്.ശ്രീനാഥ്, ഡി.ഉദയന്‍ പിള്ള, ജി.രാജേശ്വരി, ടി.ലളിത, ആനിയമ്മ ജേക്കബ്, അംഗങ്ങളായ ജയകുമാര്‍, ജയേഷ്, അനിത, ഷീല, ഉഷാകുമാരി ശുചീകരണത്തിനു നേതൃത്വം നല്‍കി.

Hot Topics

Related Articles