കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Advertisements

കൂടാതെ ഒക്ടോബര്‍ 21 ന് നടത്താന്‍ നിശ്ചയിക്കുകയും കാലവര്‍ഷക്കെടുതി മൂലം മാറ്റിവെക്കുകയും ചെയ്ത അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28 ന് വ്യാഴാഴ്ച നടത്തും. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി അറിയിപ്പില്‍ വ്യക്തമാക്കി.

Hot Topics

Related Articles